Kerala Latest news

യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

നെന്മാറയിൽ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കുത്തനൂര്‍ മാറോണി വീട്ടില്‍ കണ്ണന്‍ – സിന്ധു ദമ്പതികളുടെ മകള്‍ സുവര്‍ണയാണ് മരിച്ചത്.ആറു മാസം മുന്‍പായിരുന്നു സുവര്‍ണയുടെ വിവാഹം.

വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു സുവര്‍ണയുടെ വിവാഹം.തുടര്‍ന്ന് വീട്ടില്‍ നിരവധി പ്രശ്നങ്ങളും ഉണ്ടായിരുന്നു.രാത്രി ഒരുമിച്ചു കിടന്ന ഭാര്യയെ പുലര്‍ച്ചെ രണ്ടിനു വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്.

തൂങ്ങി മരിച്ചതാണെന്നും ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് ഇന്‍സ്പെക്ടര്‍ എ.ദീപകുമാറും പറഞ്ഞു.അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സുവര്‍ണയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.