തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ: 517/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള രണ്ടാംഘട്ട അഭിമുഖം ജൂൺ 8, 9, 10, 15, 16, 17, 22, 23, 24 തിയതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ത്യശൂർ ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ഒടിവി സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ത്യശൂർ ജില്ലാ ഓഫീസർ അറിയിച്ചു.
Related Articles
തളിപ്പറമ്പ് ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
തളിപ്പറമ്പ് ദേശീയപാതയില്‍ കാര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഏഴാം മൈലിനും കുറ്റിക്കോലിനും ഇടയില്‍ വടക്കാഞ്ചേരി റോഡ് ജംഗ്ഷനില്‍ രാജസ്ഥാന് മാര്‍ബിള്‍സിന് മുന്നിലാണ് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞത്. അപകടത്തില്‍ കുറ്റിക്കോല്‍ സ്വദേശി ശ്രീരാജ്, പരിയാരം സ്വദേശി ജോമോന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച പുലര്‍ച്ച ഒരു മണിയോടെ ആയിരുന്നു അപകടം നടന്നത്. തളിപ്പറമ്പില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്നുവന്ന വാഹനത്തിലിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ജോമോന് ഓടിച്ചിരുന്ന കാര്‍ More..
ആദ്യ ഘട്ട പരിശോധനകള്‍ പൂർത്തിയാക്കവെ സന്ദർശകരോട് നേരിട്ട് സംസാരിച്ച് കോടിയേരി ബാലകൃഷ്ണൻ
കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആദ്യഘട്ട പരിശോധനകൾ പൂർത്തിയായി. സന്ദർശകരോട് അദ്ദേഹം നേരിട്ടു സംസാരിച്ചു. അണുബാധയുണ്ടായോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയുള് അപ്പോളോയിലെ ആദ്യ ഘട്ട പരിശോധനകള്‍ പൂർത്തിയായി. സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഭാര്യ വിനോദിനി, മകന് ബിനീഷ് എന്നിവരാണ് കോടിയേരിയുടെ ഒപ്പമുള്ളത്. സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്, ഭക്ഷ്യമന്ത്രി ജി ആര് അനില്‍ എന്നിവര്‍ ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചു.
സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 30ന് മാധ്യമ പ്രദർശനം
സെപ്തംബർ 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രദർശനം സംഘടിപ്പിക്കും. കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വികസനത്തിനും സംഭാവന നൽകിയതോ പ്രേരകമായതോ ആയ വാർത്തയോ വാർത്താ ചിത്രങ്ങളോ ആണ് പ്രദർശിപ്പിക്കുക. ഇത്തരം പത്രവാർത്തകളോ വാർത്താ ചിത്രങ്ങളോ കൈവശമുള്ള മാധ്യമ സ്ഥാപനങ്ങളോ, മാധ്യമ പ്രവർത്തകരോ, വ്യക്തികളോ സെപ്തംബർ 25നകം അവ അയക്കണം. സെപ്തംബർ 30 മുതൽ സമ്മേളന നഗരിയായ ടാഗോർ തീയേറ്ററിലാണ് More..