സമഗ്ര ശിക്ഷാ കേരളം തളിക്കുളം ബി ആർ സി യുടെ ആഭിമുഖ്യത്തിൽ യുപി വിഭാഗം അധ്യാപകർക്ക് പരിശീലനം നൽകുന്ന ത്രിദിന രണ്ടാംഘട്ട അധ്യാപകസംഗമം തളിക്കുളം ജിവിഎച്ച്എസ്എസിൽ ആരംഭിച്ചു. വലപ്പാട് എ ഇ ഒ ബീന കെ ബി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം.
തളിക്കുളം ബി പി സി മോഹൻ രാജ് പി എം അധ്യക്ഷത വഹിച്ചു. തളിക്കുളം ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകൻ ആർ നവീൻ, തളിക്കുളം ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ പ്രസന്ന കുമാരി, ബി ആർ സി ട്രെയ്നർമാരായ കെ വി അമ്പിളി, ടി വി ചിത്രകുമാരി എന്നിവർ പ്രസംഗിച്ചു.
2022-23 അധ്യയന വർഷത്തെ അധ്യാപക സംഗമത്തിൽ ബോധനശാസ്ത്രതത്വങ്ങൾക്കും ജീവിത നൈപുണികൾക്കും ഊന്നൽ നൽകുന്നതിനോടൊപ്പം അധ്യാപകരുടെ സർഗാത്മക, തനിമ എന്നിവയ്ക്കും പരിശീലനത്തിൽ പ്രാധാന്യം നൽകുന്നുണ്ട്.