ഈ വര്‍ഷം ഓഗസ്റ്റില്‍ രണ്ട് നൂതന അതിവേഗ വന്ദേഭാരത് ട്രെയിനുകള്‍ കൂടി പുറത്തിറക്കുമെന്ന് ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി (ഐസിഎഫ്). സമാനമായ രണ്ട് ട്രെയിനുകള്‍ നിലവില്‍ രാജ്യത്ത് ഓടുന്നുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ സ്മരണയ്ക്കായി 75 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഇന്ത്യയിലെ 75 വലിയ പട്ടണങ്ങളിലൂടെ ഓടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ഐസിഎഫ് അറിയിച്ചു.
75 വന്ദേഭാര അതിവേഗ ട്രെയിനുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയം തയ്യാറാക്കുകയും അതിന്റെ ചുമതല ചെന്നൈയിലെ ഐസിഎഫിന് കൈമാറുകയും ചെയ്തു.