രാജീവ് ഗാന്ധി വധക്കേസിൽ കേന്ദ്ര-തമിഴ്നാട് സർക്കാരുകൾ നിലപാടറിയിക്കണമെന്ന് സുപ്രിംകോടതി നിർദേശം. പ്രതി എ ജി പേരറിവാളനെ എന്തുകൊണ്ട് മോചിപ്പിക്കുന്നില്ലെന്ന് സുപ്രിംകോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയുടെ ദയാഹർജിയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ മോചന ഉത്തരവ് നൽകുമെന്ന് കോടതി ഉത്തരവിട്ടു. അടുത്ത മാസം നാലിന് പേരറിവാളന്റെ മോചനവിഷയം സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
പേരറിവാളന്റെ ദയാഹർജിയിലെ കേന്ദ്രനിലപാടിനെയും സുപ്രിംകോടതി വിമർശിച്ചു. തീരുമാനമെടുക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന സർക്കാർ വാദത്തെയും കോടതി വിമർശിച്ചു. ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നാണ് കോടതി വിമർശനം.
പ്രതിയുടെ മോചനത്തിൽ തമിഴ്നാട് ഗവർണറെയും വിമർശിച്ച കോടതി പേരറിവാളനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്ന് വ്യക്തമാക്കി.