Latest news National

രാജ്യത്ത് കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക്; കേരളത്തിലും വർധന

രാജ്യത്ത് കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക്. 24 മണിക്കൂറിനിടെ 3303 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളുടെ വർധനയാണ് റിപ്പോർട്ട് ചെയ്തത്. 39 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 16,980 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

കേരളത്തിലും കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഇന്നലെ 347 കേസുകൾ സംസ്ഥആനത്ത് സ്ഥിരീകരിച്ചത്. 341, 255 എന്നിങ്ങനെയായിരുന്നു മുൻ ദിവസങ്ങളിലെ കേസുകൾ. രാജ്യത്ത് റിപ്പോർട്ട് ചെയ്ത 39 കൊവിഡ് മരണത്തിൽ മുപ്പത്തിയാറും കേരളത്തിലെ പഴയ കണക്കുകൾ കൂട്ടിച്ചേർത്തതാത്.

Leave a Reply

Your email address will not be published.