രാജ്യത്ത് 143 ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാനൊരുങ്ങി ജിഎസ്ടി കൗൺസിൽ. വീട് നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍, പാക്ക് ചെയ്ത പാനീയങ്ങള്‍ മുതല്‍ പപ്പടത്തിനും ശര്‍ക്കരയ്ക്കും വരെ വില ഉയരും. നികുതി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.
പ്ലൈവുഡ്, ജാലകങ്ങള്‍, സ്വിച്ച്, സോക്കറ്റ്, സിങ്കുകള്‍ എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേയ്ക്ക് കൂടും. നിലവില്‍ നികുതിയില്ലാത്ത പപ്പടം, ശര്‍ക്കര എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. 32 ഇഞ്ചില്‍ താഴെ വലുപ്പമുള്ള കളര്‍ ടിവി, കണ്ണടയുടെ ഫ്രൈം, ചോക്ലേറ്റുകള്‍, ലെതര്‍ ഉത്പന്നങ്ങള്‍ എന്നിവയും വില കൂടാനുള്ള ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്.