രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു രാത്രി എട്ടരയോടെ തിരുവനന്തപുരത്തെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ നിന്നെത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ താമസിക്കും. നാളെ രാവിലെ 11.30 ന് നിയമസഭാ മന്ദിരത്തിൽ ദേശീയ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. തുടർന്ന് രാജ്ഭവനിലേക്കു പോകുന്ന അദ്ദേഹം 5 മണിക്ക് പുണെയിലേക്കു പോകും.
Related Articles
മഴയാത്രയൊരുക്കി ഡിഎംസി
അതിരപ്പിള്ളി വാഴച്ചാൽ തുമ്പൂർമുഴി ഡിഎംസി (ടെസ്റ്റിനേഷൻ മാനേജ്മെന്റ് കൌൺസിൽ) യുടെ മൺസൂൺ ട്രിപ്പ് ആയ മഴ യാത്ര പുനരാരംഭിക്കുന്നു. കോവിഡിന്റെ സാഹചര്യത്തിൽ രണ്ടര വർഷം ആയി നിർത്തി വച്ചിരുന്ന ട്രിപ്പ് മഴ യാത്ര ജൂലൈ 22ന് രാവിലെ 8 മണിക്ക് ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു പുനരാരംഭിക്കും. രാവിലെ 8മണിക്ക് ആരംഭിച്ചു വൈകുന്നേരം 7:30ന് അവസാനിക്കുന്ന ട്രിപ്പ് ആണ് മഴ യാത്ര. രാവിലെ 8മണിക്ക് ചാലക്കുടി പി ഡബ്ലിയു More..
ബ്രൗൺ ഷുഗറുമായി മുർഷിദബാദ് സ്വദേശി അറസ്റ്റിൽ
പതിനഞ്ച് ഗ്രാം ബ്രൗൺഷുഗറുമായി മുർഷിദബാദ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് ദേബിപൂർ ചാന്ദ്നയിലെ എസ്.ഐ. സാബിറിനെ (29)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പെരുമ്പയിൽ വെച്ചാണ് പതിനഞ്ച് ഗ്രാം ബ്രൗൺ ഷുഗറുമായി പ്രതി പിടിയിലായത്. റെയ്ഡിൽപ്രിവൻ്റീവ് ഓഫിസർമാരായ ശ്രീനിവാസൻ പി.വി, മനോജ് വി, ഗ്രേഡ് പ്രിവൻറീവ് ഓഫീസർമാരായ ഖാലിദ് ടി, സുരേഷ് ബാബു എം.പി സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത് ടി.വി, സജിൻ എ.വി, സൂരജ് പി More..
നടൻ വിജയ് ബാബു ജോർജിയയിലേക്ക് കടന്നു
ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് ഉടൻ പുറത്തിറക്കാൻ തീരുമാനം. യുവ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാക്കപ്പെട്ടതിനെതിരെ തുടർന്ന്, ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബാബു ജോർജിയയിലേക്ക് കടന്നിരിക്കുകയാണ്. നടിയെ പീഡിപ്പിച്ചെന്ന കേസിൽ ജോർജിയയിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. കുറ്റവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്തിടത്തും റെഡ് കോര്‍ണര്‍ നോട്ടിസ് ബാധകമാണെന്നും More..