രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്ന് (മെയ് 26)
രാവിലെ 11.30നു നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് രാജ്ഭവനിലേക്കു മടങ്ങുന്ന അദ്ദേഹം വൈകിട്ട് 5.20നു തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പുനെയിലേക്കു തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാഷ്ട്രപതിയുടെ പത്നി സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗതാഗത മന്ത്രി ആൻ്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്, ചീഫ് സെക്രട്ടറി വി പി. ജോയി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.