രൂപൂയുടെ മൂല്യം വീണ്ടും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിന് 77.56 നിരക്കിലായിരുന്നു തുടക്കമെങ്കിലും താമസിയാതെ 77.58ലേയ്ക്ക് താഴ്ന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തേക്കാള്‍ 0.4ശതമാനമാണ് കുറഞ്ഞത്.
യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവന്നശേഷം ആഗോളതലത്തിലും രാജ്യത്തും ഓഹരി സൂചികകള്‍ തിരിച്ചടിനേരിട്ടതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന മാന്ദ്യ ഭീതിയും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും നിരക്ക് വര്ധിപ്പിച്ചേക്കുമന്ന സൂചനയുമൊക്കെ കറന്‍സികള്‍ക്ക് തിരിച്ചടിയായി.