സിപിഎം പ്രവർത്തകൻ ഹരിദാസ് വധക്കേസിലെ പ്രതി ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിനെ ഒളിപ്പിച്ച രേഷ്മയുടേത് സിപിഎം കുടുംബം എന്ന വാദം വാസ്തവ വിരുദ്ധമാണെന്ന് എം വി ജയരാജന്. രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരാണ്. രേഷ്മയെ സ്വീകരിച്ചത് ബിജെപി മണ്ഡലം സെക്രട്ടറിയെന്നും നിയമസഹായം നല്കുന്നത് ബിജെപി അഭിഭാഷകനെന്നും എം വി ജയരാജന് പറഞ്ഞു.
പല വിഷയങ്ങളിലും ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചയാളാണ് രേഷ്മയുടെ ഭർത്താവ്. അണ്ടലൂർക്കാവ് ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് പാരമ്പര്യ ട്രസ്റ്റികളും പാരമ്പര്യേതര ട്രസ്റ്റികളും തമ്മിലുള്ള തർക്കം വന്നപ്പോൾ ഇദ്ദേഹം ആർഎസ്എസ് നിലപാടിനൊപ്പമായിരുന്നു. കോവിഡ് നിയന്ത്രണത്തിനെതിരെ ആർഎസ്എസുകാർ നടത്തിയ സമരങ്ങൾക്കൊപ്പവും നിന്നയാൾ എങ്ങനെയാണ് സിപിഐ എം അനുഭാവി ആവുകയെന്നും എം വി ജയരാജൻ ചോദിച്ചു.