Latest news

റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ അടുത്ത പ്രധാനമന്ത്രി

റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ അടുത്ത പ്രധാനമന്ത്രിയാകും. അഞ്ചാം തവണയാണ് വിക്രമസിങ്കെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാവുന്നത്. വ്യാഴാഴ്ച വൈകീട്ട് 6.30-ന് അധികാരം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യു.എന്‍.പി.) നേതാവായ വിക്രമസിങ്കെ ബുധനാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്സയുമായി ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ച വീണ്ടും നടത്തിയ ചര്‍ച്ചയിലാണ് 73 കാരനായ അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിക്കാന്‍ തീരുമാനമായത്. വിക്രമസിങ്കെയുടെ പാര്‍ട്ടിക്കാകട്ടെ പാര്‍ലമെന്റിലുള്ളത് ഒരേയൊരു സീറ്റ് മാത്രമാണ്‌.

ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുനയും (എസ്.എല്‍.പി.പി.), പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗയ (എസ്.ജെ.ബി) യിലെ ഒരു വിഭാഗവും മറ്റ് നിരവധി പാര്‍ട്ടികളും പാര്‍ലമെന്റില്‍ വിക്രമസിംഗെക്ക് ഭൂരിപക്ഷം തികയ്ക്കാനുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.