പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തിൽ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനവും സിആര്‍ആര്‍ 0.50ശതമാനവും വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനവും സിആര്‍ആര്‍ 4.50 ശതമാനവുമായി. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വര്‍ധന. മോണിറ്ററി പോളിസി സമിതിയുടെ അസാധാരണ യോഗത്തിലാണ് നടപടി. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലച്ച് വോട്ട് ചെയ്തു.
Related Articles
ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല് പിടികൂടി
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപത്ത് വെച്ചാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ 15,300 ലിറ്റർ പാൽ പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പ് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ടാങ്കറിൽ കൊണ്ടുവരികയായിരുന്ന പാൽ പിടികൂടിയത്. പാൽ ആരോഗ്യവകുപ്പിന് കൈമാറും.ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. പാൽ ഏറെ നാൾ കേട് കൂടാതെ ഇരിക്കാൻ വേണ്ടിയാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് ഡബ്ല്യൂസിസി ആവശ്യപ്പെട്ടതുകൊണ്ട്: മന്ത്രി പി. രാജീവ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിരുന്നത് ഡബ്ല്യൂസിസി ആവശ്യപ്പെടട്ടതുകൊണ്ടാണെന്ന് മന്ത്രി പി.രാജീവ്. ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.കമ്മിഷന് എന്‍ക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മിറ്റി. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിര്‍ബന്ധമില്ലെന്നും അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടതുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസിലെ പത്രപ്രവര്‍ത്തകരുമായി നടത്തിയ ആശയസംവാദത്തിനിടയില്‍ മന്ത്രി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
കുരുക്കു മുറുക്കി പോലീസ് .സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയുടെപരാതിയിൽ പി.സി ജോർജിനെ അറസ്റ്റു ചെയ്തേക്കും
പി സി ജോർജിനെതിരെ കുരുക്കു മുറുക്കി പോലീസ്. പൂഞ്ഞാർ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ അറസ്റ്റു ചെയ്തേക്കുമെന്നാണ് സൂചന. ജോര്‍ജിനെതിരെ പീഡന പരാതിയില്‍ മ്യൂസിയം പോലീസ് കേസെടുത്തു. സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയുടെ രഹസ്യമൊഴിയിലാണ് പോലീസ് നടപടി. ജോര്‍ജ് ഇന്ന് മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മൊഴി നല്കാന് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നീക്കം. നേരത്തെ വിദ്വേഷ പ്രസംഗക്കേസിൽ ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു.