റിപ്പോ നിരക്കുകൾ വീണ്ടും വർധിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്. 35 മുതൽ 40 വരെ ബേസിസ് പോയിന്റുകൾ ആർബിഐ ഉയർത്തുമെന്നാണ് റിപ്പോർട്ട്.
അടുത്തയാഴ്ചയോടെ വീണ്ടും നിരക്കുകളിൽ വർധനവ് ഉണ്ടാകും. നിലവിൽ 4.40 ബേസിസ് പോയിന്റുകളിലാണ് റിപ്പോ നിരക്ക് ഉയർത്തിട്ടുള്ളത്. 5.15 ശതമാനമായിരുന്നു കൊവിഡിന് മുമ്പുള്ള നിരക്ക്.
Related Articles
തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു
തൃശ്ശൂര്‍ ഗവണ്മെന്റ് എന്‍ജിനിയറിങ് കോളേജിലെ ഒരു വിദ്യാര്‍ഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ തന്നെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി. പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇതില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. രോഗബാധയുണ്ടാകാനുള്ള കാരണം ആരോഗ്യവകുപ്പ് പരിശോധിച്ചുവരുകയാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേളേജിലെ യൂണിയന് കലോത്സവം മാറ്റിവച്ചു.
തലശ്ശേരിയിൽ ഇരട്ടക്കൊലപാതകം; ലഹരി മാഫിയാ സംഘം നടത്തിയ കൊലപാതകം നാടിനെ നടുക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ
തലശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ടക്കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജൻ. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാലാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല ചെയപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് കണ്ണൂർ തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്. തലശ്ശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. More..
മന്ത്രവാദം : ന്യുമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ച പിഞ്ചുകുഞ്ഞ് മരിച്ചു
മധ്യപ്രദേശില്‍ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെത്തുടര്‍ന്നാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. രോഗം മാറാനെന്ന പേരില്‍ 51 തവണയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. മന്ത്രവാദ ചികിത്സയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മധ്യപ്രദേശിലെ ഷാഡോളിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. 15 ദിവസങ്ങള്‍ക്ക് മുന്‍പാണ് More..