Kerala Latest news

റെസ്ക്യൂ ഓഫീസർ  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ശരണബാല്യം പദ്ധതിയുടെ ഭാഗമായി റെസ്ക്യൂ ഓഫീസർ  തസ്തികയിലേക്ക് താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എം എസ് ഡബ്ല്യു, എം എ സോഷ്യോളജി (കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം) ഉള്ളവർക്ക് അപേഷിക്കാം. ആറുമാസത്തേക്കാണ് കരാർ നിയമനം.

അപേക്ഷകൾ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ – 680003 എന്ന വിലാസത്തിലേക്ക് മെയ് 20നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487-2364445 , 9995075015 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published.