Latest news

റോഡിൽ നമസ്കരിച്ചു; ആഗ്രയിൽ 150 പേർക്കെതിരെ കേസ്

റമദാനിലെ രാത്രിയിലുള്ള ‘തറാവീഹ്’ നമസ്കാരം പൊതു നിരത്തിൽ നടത്തിയതിന് ആഗ്രയിൽ 150 പേർക്കെതിരെ പൊലീസ് കേസ്. നമസ്കാരം നിർവഹിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ചതിണ് നടപടിയെന്ന് ആഗ്ര എസ്.എസ്.പി സുധീർ കുമാർ പറഞ്ഞു.ശത്രുത പ്രോത്സാഹിപ്പിക്കുന്നതിനെതിരായ 153 എ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇംലി വാലി മസ്ജിദിനോട് ചേർന്ന റോഡിലാണ് ശനിയാഴ്ച രാത്രി നമസ്കാരം നടന്നത്.
റമദാനിലെ രാത്രി നമസ്കാരത്തിന് നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. ഇത് ലംഘിച്ചെന്നാണ് കേസ്.

Leave a Reply

Your email address will not be published.