Latest news National

ലാലുപ്രസാദ് യാദവിനെതിരെ പുതിയ അഴിമതി ആരോപണവുമായി സി.ബി.ഐ

ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിനെതിരെ വീണ്ടും അഴിമതി ആരോപണങ്ങളുമായി സി.ബി.ഐ. ഓഫീസിലും വീട്ടിലുമടക്കം 15 കേന്ദ്രങ്ങളിൽ സി.ബി. ഐ റെയ്ഡ്.

കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം ലഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴാണ് ലാലുവിനെതിരായ പുതിയ അഴിമതി കേസ്. ബിഹാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടന്ന അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ലാലുവിന്റെ വസതികൾ ഉൾപ്പെടെയുള്ള 15 സ്ഥലങ്ങളിൽ സി.ബി.ഐ തിരച്ചിൽ ആരംഭിച്ചു.

Leave a Reply

Your email address will not be published.