Kerala Latest news

ലേലം ചെയ്യുന്നു

വിരുപ്പാക്ക വില്ലേജ് റീ-സർവ്വേ നമ്പർ 49/9ൽ 0.0202 ഹെക്ടർ, 0.0627 ഹെക്ടർ ഭൂമി ജൂൺ 9ന് രാവിലെ 11 മണിക്ക് എങ്കക്കാട് വില്ലേജ് ഓഫീസിൽ വെച്ച് തലപ്പിള്ളി തഹസിൽദാരോ, തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ മതിയായ നിരതദ്രവ്യം കെട്ടിവെക്കേണ്ടതും കൂടുതൽ തുകയ്ക്ക് വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേല തുകയുടെ 15% ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ അടുക്കൽ കെട്ടി വെക്കേണ്ടതും 30 ദിവസത്തിനകം ബാക്കി മുഴുവൻ തുകയും ബാധകമായ നികുതി ഉൾപ്പെടെ അടയ്ക്കേണ്ടതുമാണ്. മറ്റ് സർക്കാർ ലേലങ്ങൾക്കുള്ള നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.

Leave a Reply

Your email address will not be published.