തൃശൂർ ജില്ലയിൽ വിവിധ താലൂക്കുകളിൽ നിലവിൽ ലൈസൻസികൾ ഇല്ലാതെ പ്രവർത്തിച്ചുവരുന്ന ന്യായവില കടകളുടെ (എഫ്.പി.എസ് ) ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിന് പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൽ നിന്നുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ചാലക്കുടി താലൂക്കിലെ 1875162 നമ്പർ റേഷൻകട പട്ടികവർഗ വിഭാഗത്തിനായാണ് സംവരണം ചെയ്തിരിക്കുന്നത്. പട്ടികജാതി, ഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്തിട്ടുള്ള റേഷൻകടകളുടെ ലിസ്റ്റ് തൃശൂർ ജില്ലാ സപ്ലൈ ഓഫീസ്, തൃശൂർ ജില്ലയിലെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകൾ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. വിജ്ഞാപന തീയതിയായ മെയ് 16 മുതൽ 30 ദിവസത്തിനുള്ളിൽ അപേക്ഷകൾ ജില്ലാ സപ്ലൈ ഓഫീസർ മുമ്പാകെ നേരിട്ടോ തപാൽ മുഖേനയോ നൽകാം. വിജ്ഞാപനത്തിനുള്ള അപേക്ഷ ഫോം സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റായ www.civilsupplieskerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. മറ്റു സംശയ നിവാരണങ്ങൾക്കായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. സപ്ലൈ ഓഫീസ്, തൃശൂർ (9188527322, 04872360046), താലൂക്ക് സപ്ലൈ ഓഫീസ്, തൃശൂർ (9188527382, 0487-2331031), താലൂക്ക് സപ്ലൈ ഓഫീസ് തലപ്പിള്ളി (9188527385, 04884232257), താലൂക്ക് സപ്ലൈ ഓഫീസ് കുന്നംകുളം (9188520762, 04885296418), താലൂക്ക് സപ്ലൈ ഓഫീസ് ചാവക്കാട് ( 9188527384, 04872502525), താലൂക്ക് സപ്ലൈ ഓഫീസ്, മുകുന്ദപുരം (9188527381, 04802825321), താലൂക്ക് സപ്ലൈ ഓഫീസ് ചാലക്കുടി (9188527380, 04802704300), താലൂക്ക് സപ്ലൈ ഓഫീസ് കൊടുങ്ങല്ലൂർ (9188527379, 04802802374)
Related Articles
71 – മത് ആള് ഇന്ത്യ പൊലീസ് റെസ്ലിംഗ് ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പിപ്പ് : പഞ്ചഗുസ്തിയില്‍ കേരള പൊലീസ് ചാമ്പ്യന്മാർ
പൂനെയില്‍ നടന്ന 71-ാമത് ആള് ഇന്ത്യ പൊലീസ് റെസ്ലിംഗ് ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്തി പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി കേരള പൊലീസ്. ഇന്ന് സമാപിച്ച ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്തി വിഭാഗത്തില്‍ അഞ്ചു സ്വര്‍ണ്ണവും രണ്ടു വെളളിയുമുള്പ്പെടെ ഏഴു മെഡലുകള്ളാണ് കേരള പൊലീസ് നേടിയത്. കെ.എ.പി ഒന്നാം ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ നിതിന്‍ ആന്റണി (80 കിലോ വിഭാഗം), ഷോബിന്‍ ജോര്‍ജ്ജ് (85 കിലോ വിഭാഗം), എസ്.ഐ.എസ്.എഫ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സനീഷ്.എ.എന്‍ (90 കിലോ വിഭാഗം), More..
മലപ്പുറത്ത് മയക്കുമരുന്നും ആയുധങ്ങളുമായി യുവാവ് പിടിയിൽ
മലപ്പുറം താനൂരിൽ മാരകമായ മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് പിടിയിൽ. താനൂർ കണ്ണന്തളിയിൽ ഉള്ള ജാഫർ അലി (37)ആണ് പൊലീസിൻ്റെ പിടിയിലാത്. 1കിലോ 70 ഗ്രാം എംഡിഎംഎയും 76,000 രൂപയും , എയർഗൺ , കൊടുവാൾ , നെഞ്ചക്ക് , വിവിധ ആകൃതിയിലുള്ള കത്തികൾ, കത്തികൾ മൂർച്ച കൂട്ടുന്നതിനുള്ള അരം , ഇരുമ്പ് പൈപ്പ് , മരത്തിന്റെ വടികൾ എന്നിവയാണ് പിടിച്ചെടുത്തത്. എംഡിഎംഎ(MDMA)അളന്നു നൽകുന്നതിനുള്ള മെത്ത് സ്കെയിലും ഇയാളിൽ നിന്ന് പിടകൂടി. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് More..
മങ്കിപോക്സ്: കേരളത്തിലേത് തീവ്രവ്യാപന ശേഷിയില്ലാത്തത്
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്രവ്യാപന ശേഷിയില്ലെന്ന് സ്ഥിരീകരണം. കേരളത്തില്‍ നിന്നുള്ള രണ്ട് മങ്കിപോക്സ് സാമ്പിളുകള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് കണ്ടെത്തിയത് തീവ്ര വ്യാപന ശേഷിയുള്ള വൈറസ് അല്ലെന്ന് സ്ഥിരീകരിച്ചത്. എ 2 വൈറസ് വകഭേദമാണ് മങ്കിപോക്സിന് കാരണമെന്ന് ജീനോം സീക്വന്‍സ് പഠനത്തില്‍ സ്ഥിരീകരിച്ചു. എ2 വൈറസ് തീവ്ര വ്യാപനശേഷിയുള്ളതല്ല. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച നാല് മങ്കിപോക്സ് കേസുകളില്‍ മൂന്നെണ്ണം കേരളത്തിലാണ്. കൊല്ലം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഗള്‍ഫില്‍ നിന്നെത്തിയ ഇവര്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ More..