Kerala Latest news

വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബന് മറിഞ്ഞു, ​വിദ്യാർത്ഥികൾക്ക് പരിക്ക്

വടക്കാഞ്ചേരി അകമലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേർക്ക് പരിക്കേറ്റു. അകമല ധർമശാസ്‌താ ക്ഷേത്രത്തിനു സമീപം 20 അടി താഴ്‌ച‌‌യിലേക്കാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ബസ് താഴേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റ 21ഓളം വിദ്യാർഥിനികളെ ഒട്ടുപാറ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്ഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.