കേരളത്തിൽ പുതുതായി അനുവദിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ പട്ടിക തീരുമാനിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. G.O. (Ms.) No. 105/2022/HOME നമ്പർ ഉത്തരവ് പ്രകാരം അനുവദിച്ച 28 അതിവേഗ പോക്സോ കോടതികളിൽ ഒന്ന് വടക്കാഞ്ചേരിയിൽ അനുവദിച്ചു. ബലാത്സംഗ കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും അതിവേഗം തീർപ്പുകൽപ്പിക്കുന്നതിനായുള്ള സ്പെഷ്യൽ കോടതിയാണ് ആരംഭിക്കുന്നത്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വടക്കാഞ്ചേരി കോടതിയിൽ സബ് കോടതിയും, എം എ സി ടി കോടതിയും പോക്സോ കോടതിയും കുടുംബ കോടതിയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 26.10.2021 ന് നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ സബ്മിഷൻ ഉന്നയിച്ചിരുന്നു. പോക്സോ കോടതി പരിഗണിക്കാമെന്നും സബ് കോടതിയുടെ മുൻഗണനാ പട്ടികയിൽ വടക്കാഞ്ചേരി മൂന്നാം സ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സബ്മിഷന് മറുപടിയായി പറഞ്ഞിരുന്നു. തുടർന്ന് 28 ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതികൾ കേരളത്തിൽ അനുവദിച്ച ഘട്ടത്തിൽ വടക്കാഞ്ചേരിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ശക്തമായ നീതിനിർവ്വഹണം കാലതാമസം കൂടാതെ നടപ്പിലാക്കുന്നതിനായുള്ള എൽഡിഎഫ് സർക്കാരിൻ്റെ ശ്രമങ്ങളെ സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ അഭിനന്ദിച്ചു. വടക്കാഞ്ചേരിയെ പരിഗണിച്ചതിലുള്ള നന്ദിയും അദ്ദേഹം പ്രകാശിപ്പിച്ചു.
Related Articles
ഇ-പോസ് സെര്‍വര്‍ തകരാര്‍; സംസ്ഥാനത്ത് ഭക്ഷ്യ കിറ്റ് വിതരണം മുടങ്ങി
ഇ-പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു. തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കിറ്റ് വിതരണം ഒരിടത്തും തടസ്സപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കിറ്റ് വിതരണം കൃത്യമായി മുന്നോട്ടു പോകുന്നതായും മന്ത്രി അറിയിച്ചു. ഇ-പോസ് മെഷീന്റെ സര്‍വര്‍ മുന്‍പും ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് 25, 26, 27 തീയതികളില്‍ പിങ്ക് റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. കാര്‍ഡുടമകള്‍ ഒരുമിച്ച് റേഷന്‍ കടകളിലേക്ക് എത്തുന്നതോടെയാണ് സെര്‍വര്‍ തകരാറിലാകുന്നത്. നിലവില്‍ More..
ഉണ്ണിക്കണ്ണന്റെ പിറന്നാൾ ആഘോഷം ഗുരുവായൂരിൽ പുരോഗമിക്കുന്നു
കണ്ണന്റെ പിറന്നാൾ ആഘോഷമായ അഷ്ടമിരോഹിണി ദിനമായ ഇന്ന് ( ആഗസ്റ്റ് 18) ഗുരുവായൂരിൽ ആഘോഷങ്ങൾ പുരോഗമിക്കുന്നു. തെക്കേ നടപന്തലിൽ തൂശനിലയിൽ ഭഗവാന് പിറന്നാൾ സദ്യ വിളമ്പി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയനും ഭരണ സമിതി അംഗങ്ങളും ചടങ്ങിൽ പെങ്കെടുത്തു. മുപ്പതിനായിരത്തോളം പേർക്ക് ഇന്ന് പിറന്നാൾ സദ്യ നൽകും.
ലൈഫ് കരട് പട്ടിക: ഒന്നാം ഘട്ടത്തിൽ 73,138 അപ്പീൽ, 37 ആക്ഷേപങ്ങൾ
ലൈഫ് കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീൽ സമയം അവസാനിച്ചപ്പോൾ ലഭിച്ചത് 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളുമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതിൽ 60,346 അപ്പീലുകൾ ഭൂമിയുള്ള ഭവനരഹിതരുടെയും 12792 അപ്പീലുകൾ ഭൂമിയില്ലാത്ത ഭവനരഹിതരുടെയുമാണ്. ഇതിന് പുറമെ ലിസ്റ്റിൽ അനർഹർ കടന്നുകൂടിയെന്ന് ആരോപിച്ചുള്ള 37 ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ നിന്നാണ് കൂടുതൽ അപ്പീൽ ലഭിച്ചത്. ജൂൺ 10ന് പ്രസിദ്ധീകരിച്ച പട്ടികയിൽ ജൂൺ 17ന് രാത്രി 12 More..