വടക്കാഞ്ചേരി നഗരസഭയുടെ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷൻ വഴി കൂടുതൽ സ്മാർട്ട് ആകുന്നു.
നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏറ്റവും നന്നായി നടപ്പിലാക്കുന്നതിനും ഹരിത കർമ്മ സേന യ്ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന സർക്കാർ കെൽട്രോണുമായി സഹകരിച്ച് തുടങ്ങിയ ഹരിത മിത്രം പദ്ധതി വടക്കാഞ്ചേരി നഗരസഭയിൽ നടപ്പിൽ വരുത്തുകയാണ്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ കോഡ് പതിപ്പിച്ച് അതിൽ ലൊക്കേഷൻ അടക്കം ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തി ഹരിത കർമ്മ സേന യുടെ അജൈവ മാലിന്യ ശേഖരണവും യൂസർ ഫീസ് കളക്ഷൻ വിവരങ്ങളും എടുക്കുന്ന മാലിന്യത്തിന്റെ അളവ് സംബന്ധിച്ച വിവരങ്ങളും കൃത്യമായി അവരുടെ കയ്യിലുള്ള സ്മാർട്ട്ഫോൺ ഉപയോഗിച്ച് ക്യു ആർ കോഡ് സ്കാൻ ചെയ്തു അതിൽ രേഖപ്പെടുത്തി വളരെ കൃത്യതയോടെയാണ് ഈ പദ്ധതിയുടെ ഓരോഘട്ടവും കടന്നുപോകുന്നത്.
ഇതുവഴി ഹരിതകർമ്മസേന എല്ലാ വീടുകളും സന്ദർശിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുവാനും എവിടെ നിന്നൊക്കെ മാലിന്യം ലഭിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുവാനും കൃത്യമായി ഹരിതകർമ്മസേനക്ക് യൂസർ ഫീസ് ലഭിക്കുന്നുണ്ടെന്ന് മനസ്സിലാക്കുവാനും കഴിയും ഇതു കൂടാതെ തങ്ങളുടെ കയ്യിലെ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് പരാതി ബോധിപ്പിക്കാനും അശാസ്ത്രീയമായ മാലിന്യ സംസ്കരണം അവ നഗരസഭയെ അറിയിക്കുവാനും കഴിയും. ഓരോ വാർഡിലെയും പ്രവർത്തനങ്ങൾ വരെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ മുതൽ ഇഷ്ടപ്പെട്ട വകുപ്പിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ അവരെ അവരുടെ ഓഫീസിൽ ഇരുന്ന് പരീക്ഷിക്കുവാൻ കഴിയും.
പദ്ധതി നടപ്പിലാക്കാൻ ഏറ്റവും അത്യാവശ്യം എല്ലാ ഹരിതകർമ്മസേന അംഗങ്ങൾക്കും സ്മാർട്ട്ഫോൺ ലഭ്യമാക്കുക എന്നതിനാൽ തന്നെ സ്മാർട്ട്ഫോൺ ഇല്ലാത്തവർക്ക് പലിശ രഹിത ലോൺ ലോൺ ലഭ്യമാക്കി സ്മാർട്ട് ഫോൺ വാങ്ങി കൊടുക്കാൻ ഉള്ള എല്ലാ നടപടികളും നഗരസഭ ആരംഭിച്ചുകഴിഞ്ഞു. ഓരോ വാർഡിലെയും എ ഡി എസിന്റെ റിവോൾവിങ് ഫണ്ടിൽ നിന്നും പൈസ രഹിത ലോൺ ഹരിതകർമ്മസേന അംഗങ്ങൾക്ക് സ്മാർട്ഫോൺ വാങ്ങാൻ വേണ്ടി ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വാട്ട് ഫോർ ഉപയോഗിക്കേണ്ട അതിന്റെ പ്രാരംഭ ഘട്ട പരിശീലനം നൽകുവാൻ ഇതിനോടകംതന്നെ തുടങ്ങിയിരിക്കുന്നു കെൽട്രോണിൽ നിന്നും ആയി പ്രത്യേകം നിയമിച്ച കോഡിനേറ്റർ നഗരസഭയിൽ പ്രവർത്തനമാരംഭിച്ചു.
എല്ലാ വീടുകളിലും പൊട്ടിക്കുവാൻ ഉള്ള ക്യുആർ കോഡ് ഉള്ള തുക, എസ്എംഎസ് ചാർജ്, നടത്തിപ്പ് തുക തുടങ്ങിയവ നഗരസഭ കെൽട്രോണിന് നൽകിക്കഴിഞ്ഞു .
ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങി വിപ്ലവകരമായ ഒരു ചുവടുവെപ്പ് നഗരസഭ നേരത്തെ തന്നെ നടത്തിയിരുന്നു. ഹരിത മിത്രം പദ്ധതി കൂടി നടപ്പിലാകുന്നതോടെ നഗരസഭയുടെ ഹരിത കർമ്മ സേന അംഗങ്ങൾ കേരളത്തിലെ തന്നെ ഏറ്റവും ഹൈടെക് ഹരിത കർമ്മ സേന ആയി മാറും.