പതിനഞ്ചാം കേരള നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത തിയ്യതിയായ 2021 മെയ് 24 മുതല്‍ 2022 മെയ് 23 വരെയുള്ള ഒരു വര്‍ഷക്കാലത്തിനുള്ളില്‍ വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രോഗികള്‍ക്കും ക്ലേശമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കുമായി വിതരണം ചെയ്തത് 1,06,33,800 (ഒരു കോടി ആറു ലക്ഷത്തി മുപ്പത്തി മൂവായിരത്തി എണ്ണൂറ്) രൂപ. എംഎല്‍എ ഓഫീസ് മുഖേന ഒരു വര്‍ഷത്തിനുള്ളില്‍ 273 അപേക്ഷകള്‍ നല്‍കാനായി. 44.59 ലക്ഷം രൂപ എംഎല്‍എ ഓഫീസ് മുഖേന നല്കിയ അപേക്ഷകളിന്മേല് മാത്രമായി ലഭിച്ചു.
Related Articles
വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം. യുവാവ് അറസ്റ്റില്‍. വൈക്കം വടയാര്‍ വടക്കുംഭാഗം ആശാലയം വീട്ടില്‍ അനന്തു അനില്‍കുമാര്‍ (24)നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വഴിയിലൂടെ നടന്നുപോയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് ബൈക്കില്‍ എത്തിയ ഇയാള്‍ വഴി ചോദിക്കുവാന്‍ എന്ന വ്യാജേന സമീപത്ത് ബൈക്ക് നിര്‍ത്തുകയും യുവതിയോട് ലൈംഗിക അതിക്രമം കാണിക്കുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി തലയോലപ്പറമ്പ് സ്റ്റേഷനില്‍ പരാതിപ്പെടുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. എസ്.ഐ മാരായ ടി ആര് ദീപു, എന്‍.ജി സിവി, More..
മലപ്പുറം മമ്പാട് കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു
മലപ്പുറം മമ്പാട് കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു. മമ്പാട് പഞ്ചായത്തിൽ ഓടായിക്കലിന് സമീപം പരശുറാം കുന്നത്ത് ആയിഷയാണ് (68) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുപറമ്പിലെ തെങ്ങിൻ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ടാപ്പിങ് തൊഴിലാളികളാണ് വീടിനോട് ചേർന്ന് കിടക്കുന്ന നിലയിൽ ശനിയാഴ്ച രാവിലെ ആയിഷയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണിതെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. മക്കൾ: സക്കീന,സലീന
ഫറോക്കില്‍ നിന്ന് ടിപ്പുവിന്റെ നാണയം കണ്ടെത്തി
കോഴിക്കോട് ഫറോക്കിലുള്ള ടിപ്പു സുല്‍ത്താന്റെ കോട്ടയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന ഉത്ഖനനത്തിനിടെ പഴയ കോട്ടമതിലും ടിപ്പുവിന്റെ കാലത്തെ ചെമ്പു നാണയവും കണ്ടെത്തി. കോട്ടയുടെ പടിഞ്ഞാറു ഭാഗത്ത് മണ്ണു നീക്കി നടത്തിയ ഉത്ഖനനത്തിനിടെയാണ് ചെങ്കല്ലിൽ നിർമിച്ച കോട്ടമതിൽ കാണപ്പെട്ടത്. മണ്ണില്‍ പടുത്ത ചെങ്കല്ക്കോട്ടയുടെ കൂടുതൽ ഭാഗങ്ങള്‍ കണ്ടെത്താനുള്ള പുരാവസ്തു വകുപ്പിന്റെ ശ്രമം തുടരുന്നു. കോട്ടയുടെ തെക്കു ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചെമ്പിൽ നിർമിച്ച നാണയം കണ്ടെത്തിയത്. ഒരു മാസമായി തുടരുന്ന മൂന്നാംഘട്ട ഉത്ഖനനം നാളെ അവസാനിപ്പിക്കും. കോട്ടയിലെ അവശേഷിപ്പുകളുടെ More..