Latest news Sports

വനിതാ ടി-20 ചലഞ്ച്; ഫൈനലിൽ ഇന്ന് സൂപ്പർനോവാസ് വെലോസിറ്റി മത്സരം

വനിതാ ടി-20 ചലഞ്ച് ഫൈനലിൽ സൂപ്പർനോവാസ് ഇന്ന് വെലോസിറ്റിയുമായി മത്സരിക്കും. ഇന്ന് രാത്രി 7.30ന് പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും തമ്മിലുള്ള മത്സരത്തിൽ വെലോസിറ്റി ഏഴ് വിക്കറ്റിനു വിജയിച്ചിരുന്നു.വെലോസിറ്റിയിൽ ഷഫാലി വർമ, യസ്തിക ഭാട്ടിയ, കിരൺ നവ്‌ഗിരെ, ലോറ വോൾവാർട്ട് എന്ന് തുടങ്ങുന്ന ബാറ്റിംഗ് നിരയും കേറ്റ് ക്രോസ്, രാധ യാദവ്, സിമ്രാൻ ബഹാദൂർ എന്ന് നീളുന്ന ബൗളിംഗ് നിരയും ഉണ്ട്. ദീപ്തി ശർമ്മ, സ്നേഹ് റാണ എന്നീ ഓൾറൗണ്ടർമാർ വെലോസിറ്റിയിൽ ശ്കതരായ മത്സരാർത്ഥികളായി ഉണ്ട് .

സൂപ്പർനോവാസിൽ പ്രിയ പുനിയ, ഹർലീൻ ഡിയോൾ, ദിയേന്ദ്ര ഡോട്ടിൻ, ഹർമൻപ്രീത് കൗർ തുടങ്ങി മികച്ച ബാറ്റർമാരും സോഫി എക്ലസ്റ്റൺ, അലന കിംഗ്, മേഘ്ന സിംഗ് എന്നീ മികച്ച ബൗളർമാരും ടീമിൽ അണിനിരക്കുന്നു. എന്നാൽ, വെലോസിറ്റിയുടെ കരുത്ത് പരിഗണിക്കുമ്പോൾ സൂപ്പർനോവാസ് അല്പം പിന്നിലാണ്. ദിയേന്ദ്ര ഡോട്ടിൻ, ഹർമൻപ്രീത് എന്നിവരിലാവും അവരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published.