ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിന് ഇന്ന് (മെയ് 27) സമാപനം.
ഉച്ചയ്ക്ക് മൂന്നിന് ശേഷം നടക്കുന്ന സമാപന സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് ‘വനിതകളുടെ അവകാശങ്ങളും നിയമപഴുതുകളും’, പകൽ 11.30ന് ‘നയരൂപീകരണ സമിതികളിലെ വനിതകളുടെ പ്രാതിനിധ്യക്കുറവ്’ വിഷയങ്ങളിൽ സെമിനാർ നടക്കും. സെമിനാറിൽ പശ്ചിമ ബംഗാൾ വനിതാ ശിശുവികസന മന്ത്രി ഡോ. ശഷി പഞ്ചാ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ, ജയാ ബച്ചൻ എം.പി, ഡൽഹി നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർല എന്നിവർ സംബന്ധിക്കും.
തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമിതികളിൽ വനിതകളുടെ പ്രാതിനിദ്ധ്യക്കുറവ് ‘ എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കർ റിതു ഖണ്ഡൂരി, മുൻ എം.പി.യും തെലങ്കാന എം.എൽ.സിയുമായ കവിതാ കൽവകുന്തല, ആനി രാജ എന്നിവർ പങ്കെടുക്കും.
വനിതാ സാമാജിക സമ്മേളനം സമാപനം കാണാം, LIVE