Kerala Latest news

വന്യമിത്ര സംയോജിത പദ്ധതി യോഗം മെയ് 17ന്

വന്യമിത്ര സംയോജിത പദ്ധതിയുടെ  പ്രൊപ്പോസലുകൾ രൂപീകരിക്കുന്നതിനും അവയുടെ മുൻഗണന ക്രമമനുസരിച്ചുള്ള നിർവ്വഹണം സാധ്യമാക്കുന്നതിനും ഡി.എഫ്.ഒ തലത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മെയ് 17 ചേരും. രാവിലെ 11.00 മണിക്ക് ചാലക്കുടി ഐ.ബി ഹാളിലാണ് യോഗം. ജില്ലാ ആസൂത്രണസമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ  ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഡി.എഫ്.ഒ ചാലക്കുടി, വാഴച്ചാൽ, പീച്ചി എന്നീ ഡിവിഷനുകളുടെ കീഴിൽ വരുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Leave a Reply

Your email address will not be published.