വയനാട്ടിലും ഭക്ഷ്യ വിഷബാധ. തിരുവനന്തപുരം മടവൂരില്‍ നിന്ന് വയനാട്ടിലെത്തിയ 21 അംഗ സംഘത്തിലെ പതിനഞ്ച് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കമ്പളക്കാട്ടെ ക്രൗണ്‍ റസ്റ്റോറന്റ് ആന്‍ഡ് ബേക്കില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത് എന്നാണ് വിവരം. ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച രാവിലെ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് കരുതുന്നത്. ഭക്ഷ്യവിഷബാധയേറ്റതിൽ 9 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.