കേരളത്തെ ഞെട്ടിച്ച വയനാട് നിയമനത്തട്ടിപ്പ് നടന്ന് 12 വര്‍ഷമായിട്ടും സര്‍ക്കാര്‍തല അന്വേഷണവും പരിശോധനയും പൂര്‍ത്തിയായിട്ടില്ല. വിവിധ ജില്ലകളില്‍ 2001 മുതല്‍ 2010 വരെ നടന്ന നിയമനങ്ങളാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അനിശ്ചിതമായി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സര്‍വീസില്‍ നടന്നിട്ടുള്ള നിയമനങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിറക്കിയത്. സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച പരിശോധനയാണ് 12 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തത്.
Related Articles
ഐ ഫോൺ ഇനി ടാറ്റ ഇന്ത്യയിൽ നിർമിക്കും; ദക്ഷിണേന്ത്യയിലെ നിർമാണ പ്ലാന്റ് ടാറ്റാ ഏറ്റെടുക്കുന്നു
ഐ ഫോൺ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ടാറ്റാ. ദക്ഷിണേന്ത്യയിലെ നിർമാണ പ്ലാന്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിൽ. ഫാക്ടറി ഉടമകളായ തയ്വാനിലെ വിസ്ട്രോൺ കോർപ്പറേഷനുമായി മാസങ്ങളായി ചർച്ചകൾ തുടർന്നുവരികയായിരുന്നു. സ്മാർട്ട്ഫോൺ നിർമാതാക്കളായ ആപ്പിൾ, ചൈനയെ പരിധിവിട്ട് ആശ്രയിക്കുന്നതിൽനിന്ന് പുറകോട്ട് പോവുക സരിൻ്റ ഭാഗമായാണ് പുതിയ നീക്കങ്ങൾ. കോവിഡിനെതുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സവും മറ്റുംമൂലം ഉപകരണങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടതാണ് കാരണം. വിസ്ട്രോണിന്റെ 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറി ബാംഗ്ലൂരിൽനിന്ന് 50 കിലോമീറ്റർ അകലെ ഹൊസൂരിലാണ് പ്രവർത്തിക്കുന്നത്. More..
സാമ്പത്തിക സംവരണം ശരിവച്ച് സുപ്രിം കോടതി
സാമ്പത്തിക സംവരണം ശരിവച്ച് സുപ്രിം കോടതി. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ 103-ാമത് ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഇതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ ഭരണഘടനാ ബഞ്ച് വിധിയെഴുതി. വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ നാല് പേരും സംവരണത്തെ പിന്തുണച്ചു. ഒരു ജഡ്ജിമാത്രമാണ് വിയോജന വിധിയെഴുതിയത്. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, More..
റോഡിൽ നമസ്കരിച്ചു; ആഗ്രയിൽ 150 പേർക്കെതിരെ കേസ്
റമദാനിലെ രാത്രിയിലുള്ള ‘തറാവീഹ്’ നമസ്കാരം പൊതു നിരത്തിൽ നടത്തിയതിന് ആഗ്രയിൽ 150 പേർക്കെതിരെ പൊലീസ് കേസ്. നമസ്കാരം നിർവഹിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ചതിണ് നടപടിയെന്ന് ആഗ്ര എസ്.എസ്.പി സുധീർ കുമാർ പറഞ്ഞു.ശത്രുത പ്രോത്സാഹിപ്പിക്കുന്നതിനെതിരായ 153 എ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇംലി വാലി മസ്ജിദിനോട് ചേർന്ന റോഡിലാണ് ശനിയാഴ്ച രാത്രി നമസ്കാരം നടന്നത്. റമദാനിലെ രാത്രി നമസ്കാരത്തിന് നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. ഇത് ലംഘിച്ചെന്നാണ് കേസ്.