Kerala Latest news

വലിയതോട് മാലിന്യമുക്തമാക്കാൻ ജനകീയ ശുചീകരണ യജ്ഞം

ഗുരുവായൂര്‍ നഗരസഭ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ രണ്ടാംഘട്ടമായി വലിയതോട് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നഗരസഭ സംഘടിപ്പിച്ച ജല നടത്തത്തിന്‍റെ ഭാഗമായി കണ്ടെത്തിയിട്ടുളള സ്ഥലങ്ങളിലും നഗരസഭാ പരിധിയിലെ വിവിധ നീര്‍ച്ചാലുകള്‍, തോടുകള്‍, ജലാശയങ്ങള്‍ എന്നിവ ശൂചീകരിക്കുന്നതിനുമുളള ബൃഹത്ത് ശുചീകരണ യജ്ഞമാണ് ആരംഭിച്ചിട്ടുളളത്.

ഇതോടൊപ്പം നഗരസഭയിലെ മുഴുവന്‍ ജലാശയങ്ങളിലും മേഴ്സി കോളേജ് വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരെ നിയോഗിച്ച് ജലഗുണനിലവാര പരിശോധന നടത്തും. ബാക്ടീരിയോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ച് ജലപരിശോധന നടത്തി കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉണ്ടോ എന്നും പരിശോധിക്കും

ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം വലിയതോട് പരിസരത്തുവെച്ച് നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് ജനകീയ ശുചീകരണ യജ്ഞത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, നഗരസഭാ സെക്രട്ടറി ബീന എസ് കുമാര്‍, മുനിസിപ്പല്‍ എൻജിനീയര്‍ ഇ ലീല, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം പി വിനോദ്, കൗണ്‍സിലർമാർ , തൊഴിലുറപ്പ് തൊഴിലാളികള്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, മേഴ്സി കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ക്യാമ്പയിനില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published.