ലോക കോടീശ്വരൻ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മസ്ക് തന്നെ വ്യക്തമാക്കിയിരുന്നു. ട്വിറ്റർ സി.ഇ.ഒ പരാഗ് അഗ്രവാളിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ട്വിറ്റർ ഉപയോഗത്തിന് ഫീസ് ഏർപ്പെടുത്തുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മസ്ക്.
സാധാരണക്കാർക്ക് ട്വിറ്റർ എന്നും സൗജന്യമായിരിക്കും. എന്നാൽ വാണിജ്യ/സർക്കാർ ഉപയോക്താക്കൾക്ക് ചെറിയ ഫീസ് ഏർപ്പെടുത്തിയേക്കും’ -മസ്ക് ട്വീറ്റ് ചെയ്തു. സാധാരണക്കാർക്ക് നിലവിലേതുപോലെ തന്നെ സൗജന്യമായി ട്വിറ്റർ ഉപയോഗം തുടരാമെന്നാണ് മസ്ക് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, മസ്കിന്റെ പ്രസ്താവനയെ കുറിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല