Kerala Latest news

വളർത്തുനായുടെ കടിയേറ്റ് ഒൻപതുകാരൻ മരിച്ചു

മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തുനായുടെ കടിയേറ്റ ഒൻപതുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസൽ (9) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിലാണ് കുട്ടിക്ക് വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റത്.

ആശുപത്രിയില്‍ പോകുകയോ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുകയോ ചെയ്യാതിരുന്നത് ഭയം കാരണമെന്നാണ് സൂചന. ഒരാഴ്ച മുൻപ് കുട്ടി ജലത്തോട് ഭയം കാണിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. അസുഖം മൂര്‍ഛിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.