രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടർ ഒന്നിന് 134 രൂപ വീതമാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 2223 രൂപയായി കുറഞ്ഞു. എന്നാൽ, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ എണ്ണകമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിലവര്‍ധന ഹോട്ടല്‍ ഭക്ഷണത്തിന് ക്രമാതീതമായി വില ഉയരുന്നതിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
നേരത്തെ മേയ് മാസത്തിൽ എൽ.പി.ജി സിലിണ്ടറിന്റെ വില കമ്പനികൾ വർധിപ്പിച്ചിരുന്നു. 14 കിലോയുടെ ഗാർഹിക സിലിണ്ടറിനും അന്ന് വില കൂട്ടിയിരുന്നു. ഗാർഹിക സിലിണ്ടറിന്റെ വില 3.50 രൂപയും വാണിജ്യ സിലിണ്ടറിന്റേത് എട്ട് രൂപയുമാണ് വർധിപ്പിച്ചത്.