തൃശൂർ ജില്ല പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഓഫീസിൽ നിന്നും വായ്പ്പയെടുത്തവരുടെ തിരിച്ചടവ്/ കുടിശ്ശിക തുക യാത്രാ അസൗകര്യം പരിഗണിച്ച് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് അടയ്ക്കാം. ദി ഡിസ്ട്രിക് മാനേജർ, കെ എസ് ഡി സി -എസ് സി/എസ് ടി , അക്കൗണ്ട് നമ്പർ : 67066647488, എസ് ബി ഐ, പാറമേക്കാവ് ടെമ്പിൾ ബ്രാഞ്ച്, ഐ എഫ് എസ് സി :SBIN0070166 എന്ന വിലാസത്തിൽ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ടു അയയ്ക്കാം. പണം അടയ്ക്കുന്നവർ വിവരം 0487-2331556, 9400068508 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണം..
Related Articles
കോട്ടയം ബി.സി.എം കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു
കോട്ടയം ബി.സി.എം കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ പെൺകുട്ടി മരിച്ചു പന്തളം എടപ്പോൺ സ്വദേശിനിയായ മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർഥിനി ദേവിക (18) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയുവിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. മാനസിക വിഷമത്താൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.
ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയില്‍
ഐപിഎൽ ക്രിക്കറ്റ് 16-ാം സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയിൽ അരങ്ങേറും. കേരളം ആദ്യമായാണ് ഐപിഎൽ താരലേലത്തിന്ന് വേദിയാകുന്നത്. കൊച്ചിയിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിൽ പകൽ 2.30 മുതലാണ് താരലേലം ആരംഭിക്കുന്നത്. ലേലം നടത്തുന്ന ബ്രിട്ടീഷുകാരനായ ഹ്യൂഗ് എഡ്മിഡ്സ് കൊച്ചിയിലെത്തി. 405 കളിക്കാരാണ് അവസരം കാത്തിരിക്കുന്നത്. 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്. പത്ത് മലയാളി താരങ്ങളും ലേലത്തിനുണ്ട്. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, കെ.എം ആസിഫ്, എസ് മിഥുൻ, സച്ചിൻ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു More..
ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്സില്‍ പോലീസുകാരന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മരിച്ചനിലയില്‍
പോലീസ് ക്വാര്‍ട്ടേഴ്സില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചനിലയില്‍. ആലപ്പുഴ ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. റമീസിന്റെ ഭാര്യ നജ്ല, അഞ്ചുവയസ്സുള്ള മകന് ടിപ്പുസുല്‍ത്താന്‍, ഒന്നരവയസ്സുള്ള മകള്‍ മലാല എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം നജ്ല ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ സംശയം. വണ്ടാനം മെഡിക്കല്‍ കോളേജിലെ പോലീസ് എയ്ഡ്പോസ്റ്റിലാണ് സി.പി.ഒ. റമീസ് ജോലിചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് നജ്ലയുടെ മൃതദേഹം കണ്ടെത്തിയത്. More..