വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരക്ക് വത്തിക്കാനിലാണ് ചടങ്ങുകൾ. ദേവസഹായം പിളളയെ കൊലപ്പെടുത്തിയ കാറ്റാടിമലയിലും അദ്ദേഹത്തിൻറെ പേരിലുളള നെയ്യാറ്റിൻകരയിലെ പളളിയിലും ഇന്ന് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകള്ളും ആഘോഷ പരിപാടികളും നടക്കും
Related Articles
അഞ്ച് ജില്ലകളിൽ മാർക്കറ്റിംഗ് ഔട്ട്ലറ്റുകൾ; ആഭ്യന്തര മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്
ഉൾനാടൻ മത്സ്യ ഉത്പാദനം വ്യാപിപ്പിക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അത്യാധുനിക മാർക്കറ്റിംഗ് ഔട്ട്ലറ്റുകൾ സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനാണ് ആലോചന. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ അടങ്കൽ തുക വരുന്ന 30 മാർക്കറ്റിംഗ് ഔട്ട്ലെറ്റുകളാണ് ഉദ്ദേശിക്കുന്നത്. ഉൾനാടൻ മത്സ്യങ്ങളെ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച് സർക്കാർ സ്ഥാപനമായ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ (അഡാക്ക്) വഴി ഇത്തരം കേന്ദ്രങ്ങളിലൂടെ വിൽപന നടത്തും. ഉൾനാടൻ More..
ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവൻ്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
പാറശാല ഷാരോൺ കൊലക്കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുഹൃത്തിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന കേസിലാണ് മുഖ്യ പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി ഉത്തരവായത്. ജാമ്യം നിരസിച്ച നെയ്യാറ്റിൻകര കോടതിയുടെ നടപടി ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. കൊലപാതകത്തിൻ്റെ ആസൂത്രണത്തിലും തെളിവ് നശിപ്പിച്ചതിലും ഇരുവർക്കും പങ്കുള്ളതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രാഷ്ട്രപതി സ്ഥാനത്തേക്ക് ഗുലാം നബി ആസാദിന്റെ പേര് നിര്‍ദേശിച്ച് ശരദ് പവാര്‍
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. പകരം രാഷ്ട്രപതി സ്ഥാനത്തേക്ക് മുതിർന്ന കോൺഗ്രസ് നേതാവും, ജി 23 അംഗവുമായ ഗുലാം നബി ആസാദിന്റെ പേര് ശരദ് പവാര്‍ നിര്‍ദേശിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥി ആകണമെന്ന് ആവശ്യപ്പെട്ട് ഇടതു നേതാക്കളായ സീതാറാം യെച്ചൂരിയും ഡി രാജയും പവാറിനെ കണ്ടിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് ശരദ് പവാര്‍ ഇടതുനേതാക്കളെ അറിയിച്ചു. പ്രതിപക്ഷം ഒരു സമവായ സ്ഥാനാർത്ഥിയെ നിർത്തുമെന്നായിരുന്നു പൊതുവിൽ ഉയർന്നിരുന്ന More..