Latest news Sports

വാസ്കസ് ബ്ലാസ്റ്റേഴ്സ് വിട്ട് എഫ്സി ഗോവയിലേക്ക്

സ്പാനിഷ് സൂപ്പർ താരം ആൽവാരോ വാസ്കസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു എന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം എഫ്സി ഗോവയിലേക്കാണ് താരം കൂടുമാറിയിരിക്കുന്നത്. എഫ്സി ഗോവയുടെ ആരാധകക്കൂട്ടായ്മകൾ ട്വിറ്ററിലൂടെ വാസ്കസിനെ സ്വാഗതം ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ സീസണിലാണ് വാസ്കസ് ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടത്. സീസണിൽ 8 ഗോളും 2 അസിസ്റ്റും നേടിയ താരം ബ്ലാസ്റ്റേഴ്സിൻ്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. സീസൺ അവസാനിച്ചപ്പോൾ വാസ്കസ് ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. ചൈനയിലെയും ഇന്ത്യയിലെയും ക്ലബുകൾ താരത്തെ നോട്ടമിട്ടിട്ടുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് ശരിവച്ചുകൊണ്ടാണ് താരം ഗോവയിലേക്ക് ചേക്കേറിയത്. ഈ വരുന്ന മെയിൽ വാസ്കസിന് ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിക്കും.

Leave a Reply

Your email address will not be published.