കമലഹാസൻ നായകനാകുന്ന മൾട്ടിസ്റ്റാർ ചിത്രം ‘വിക്രം’ത്തിന്റെ സാറ്റ്ലൈറ്റ്, ഒടിടി അവകാശങ്ങൾ വിറ്റുപോയത് 125 കോടി രൂപയ്ക്ക്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറാണ് ഒടിടി അവകാശം സ്വന്തമാക്കിയത്. സ്റ്റാർ ഗ്രൂപ്പിനാണ് സാറ്റ്ലൈറ്റ് സംപ്രേക്ഷണാവകാശം. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നു. ചിത്രം ജൂണ്‍ 3 ന് തിയറ്ററുകളിലെത്തും.
Related Articles
ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം: ഡോ. ആർ. ബിന്ദു
വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണത്തിനായി നിയോഗിച്ച കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ പ്രാരംഭ കൂടിയാലോചനകൾ ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയ വൈജ്ഞാനിക സമൂഹമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും വളരെ ജാഗ്രതയോടെയും ഉത്തരവാദിത്തബോധത്തോടെയും ഇതിനെ കാണണമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി. കേരളത്തിന്റെ വികസന വഴികളിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്ന അധ്യായം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. വരുന്ന More..
എട്ടാമത് അന്താരാഷ്ട്ര യോഗദിനം ; മൈസൂരുവിലെ മൈസൂരു പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന കൂട്ടയോഗാ പ്രകടനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനമായ (ഐ.ഡി.വൈ)2022 ജൂണ്‍ 21-ന് മൈസൂരുവിലെ മൈസൂരു പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന കൂട്ടയോഗാ പ്രകടനത്തില്‍ ആയിരക്കണക്കിന് പങ്കാളികള്‍ക്കൊപ്പം പ്രധാനമന്ത്രിയും പങ്കെടുക്കും. ആസാദി കാ അമൃത് മഹോത്സവത്തെ 8-ാം ഐ.ഡി.വൈ ആഘോഷങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പ്രകടനത്തോടൊപ്പം 75 കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ രാജ്യത്തെ 75 പ്രതികാത്മക (ഐകോണിക്)സ്ഥലങ്ങളില്‍ കൂട്ടായോഗാ പ്രകടനങ്ങളും സംഘടിപ്പിപ്പിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും, മറ്റ് പൗരസമൂഹ സംഘടനകളും കോടിക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന യോഗ More..
സംയുക്ത പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും
സംയുക്ത പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക സമര്‍പ്പിക്കുക. എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുമായി എത്തിയാകും മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത്. ഇന്നലെ ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ മാര്‍ഗരറ്റ് ആല്‍വയ്ക്കുവേണ്ടി തേടാന്‍ തീരുമാനിച്ചു.