വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമയ്‍ക്ക് പൂജകളോടെ ഔദ്യോഗിക തുടക്കമായി. സാമന്ത പ്രഭുവാണ് ചിത്രത്തിലെ നായിക. വിജയ് ദേവ്‍രകൊണ്ട ചിത്രത്തിന്റെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിലില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമാകും
വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമായി വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ളത് ലൈഗറാണ്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘ലൈഗര്‍’ എന്ന ചിത്രത്തിലെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാവാറുണ്ട്.