വിജയ് ബാബു സ്വയം മാറിനില്‍ക്കുമെന്ന് പറയുന്നത് അച്ചടക്കനടപടിയല്ല വിജയ് ബാബുവിനെതിരെ‘അമ്മ’ നടപടി എടുക്കേണ്ടതാണെന്ന് നടി മാല പാര്‍വതി.
എക്സിക്യൂട്ടീവില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ഐ.സി.സി ആവശ്യപ്പെട്ടത്. ‘അമ്മ’എക്സിക്യൂട്ടീവിൻ്റെ നടപടി അംഗീകരിക്കാനാകില്ല. ശ്വേത മേനോനും കുക്കു പരമേശ്വരനും ഐ.സി.സിയില്‍ നിന്ന് രാജി നല്‍കുമെന്നാണ് പറഞ്ഞത്. അമ്മയില്‍ നിന്ന് ഒരംഗത്തെ പുറത്താക്കാനാകില്ല, സ്ഥാനങ്ങളില്‍ നിന്ന് മാറ്റാമെന്നും മാല പാര്‍വതി പറഞ്ഞു. ആഭ്യന്തര പരാതി പരിഹാരസമിതിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു പാർവതി.