Kerala Latest news

വിജയ് ബാബുവിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബു ബുധനാഴ്ച കേരളത്തിൽ എത്തും. കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വിജയ് ബാബു ബുധനാഴ്ച പുലര്‍ച്ചെയുള്ള ദുബായ്-കൊച്ചി വിമാനത്തില്‍ ടിക്കറ്റെടുത്തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച രേഖകള്‍ വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഇന്നു പുലര്‍ച്ചെ 3.20 ന് പുറപ്പെട്ട് രാവിലെ ഒമ്ബതുമണിയോടെ കൊച്ചിയിലെത്തുന്ന രീതിയിലായിരുന്നു നേരത്തെ വിജയ് ബാബു വിമാന ടിക്കറ്റെടുത്തിരുന്നത്. ഈ ടിക്കറ്റാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഈ ടിക്കറ്റ് റദ്ദാക്കിയെന്നാണ് പൊലീസ് അറിയിച്ചത്.

Leave a Reply

Your email address will not be published.