നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു തേവര പൊലീസ് സ്റ്റേഷനിൽ ഹാജരായി. യുവനടിയെ പീഡിപ്പിച്ച കേസിൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്ന വിജയ് ബാബു ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. നാട്ടിലെത്തിയാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് ഇന്നലെ നിർദേശിച്ചിരുന്നു.
ദുബൈയിൽ ഒളിവിലായിരുന്ന വിജയ് ബാബു അവിടുന്ന് ജോർജിയയിലേക്ക് പോയിരുന്നു. തിരികെ ദുബൈയിലേക്ക് വന്ന ശേഷമാണ് ഇപ്പോൾ നാട്ടിലേക്ക് എത്തിയത്.
പീഡനക്കേസില്‍ വിജയ് ബാബുവിന് ഹൈകോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. നാട്ടിലെത്തുമ്പോൾ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു.