പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കോടതി വിലയിരുത്തി. റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ലെന്നും വ്യക്തമാക്കി സംഘാടകര്‍ക്കെതിരേ ശക്തമായനടപടി വേണമെന്നും റാലിക്കെതിരേ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Related Articles
ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം; കേന്ദ്ര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും ആഭ്യന്തരമന്ത്രിമാരുടെ വിശകലന യോഗമായ ചിന്തൻ ശിബിരത്തിന് ഒക്റ്റോബർ 27ന് തുടക്കമാകും. ഹരിയാനയിലെ സൂരജ്കുണ്ഡിൽ ഇന്ന് മുതൽ നടക്കുന്ന ദ്വിദിന ചിന്തൻ ശിബിരത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും. രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും. രാജ്യത്തെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് എല്ലാ മേഖലകളുടേയും ആഴത്തിലുള്ള വിശകലനവും ഭാവിയിൽ സ്വീകരിക്കേണ്ട നയങ്ങളും യോഗത്തിൽ ചർച്ചയാകും. സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും More..
ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തില്‍ ഇന്ന് (ആഗസ്റ്റ് 10) ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള More..
ജില്ലാ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു
പ്രധാൻമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗിനായി തൃശൂർ ജില്ലയിൽ ഒരു ജില്ലാ പ്രോഗ്രാം മാനേജറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40,000 രൂപ പ്രതിമാസ വേതനത്തിൽ 12 മാസത്തേയ്ക്കാണ് നിയമനം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, വയസ് തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂൺ 2 ന് വൈകിട്ട് 5 മണിക്ക് മുൻപ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ആമ്പക്കാടൻ ജംഗ്ഷൻ, പള്ളിക്കുളം, തൃശൂർ – More..