Latest news National

വിലക്കയറ്റം തടയാൻ രണ്ട് ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കാനാലോചിച്ച് കേന്ദ്രസർക്കാർ

നിലവിൽ ഇന്ധന നികുതി കുറച്ചതിന്റെ ഭാഗമായി കേന്ദ്രത്തിന് ഒരു വർഷം ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം. ഇതിന്റെ ഇരട്ടിയാണ് ചെലവഴിക്കാൻ ആലോചിക്കുന്നത്.

രാസവളങ്ങൾക്ക് സബ്‌സിഡി നൽകാൻ 50,000 കോടി അധികമായി സർക്കാർ വകയിരുത്തും.
ഏപ്രിലിൽ റീട്ടെയിൽ പണപെരുപ്പം എട്ട് വർഷത്തെ ഉയർന്ന തോതിലെത്തി. ഹോൾ സെയിൽ പണപെരുപ്പം 17 വർഷത്തെ ഉയർന്ന തോതിലാണ്.

എണ്ണ വില ഇനിയും ഉയർന്നാൽ ഒരിക്കൽ കൂടി നികുതി കുറക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കും. ഇതിന് പുറമെ രാസവളങ്ങൾക്ക് സബ്‌സിഡി നൽകാൻ 50,000 കോടി അധിക ചിലവും സർക്കാർ കണക്കാക്കുന്നു. ഇതിനായെല്ലാമാണ് രണ്ട് ലക്ഷം കോടി അധികമായി ചിലവഴിക്കുക. ഇവക്കായി സർക്കാരിന് അധിക തുക കടം വാങ്ങേണ്ടി വന്നേക്കും. ഫെബ്രുവരിയിലെ ബജറ്റ് പ്രഖ്യാപന പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ 14.31 ലക്ഷം കോടി രൂപ കടമെടുക്കാനാണ് സർക്കാർ പദ്ധതി.

Leave a Reply

Your email address will not be published.