

നടനും എംപിയുമായ സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍. തൃശൂരില്‍ കാറിലിരുന്ന് വിഷുക്കൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം ആളുകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദവും തലപൊക്കിയിരിക്കുന്നത്.
Related Articles
സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട പദവിയാണ് ഗവർണറുടെതെന്ന് മുഖ്യമന്ത്രി
ഗവര്‍ണര്‍ സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാ പദവി ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പദവിയിലിരുന്നുകൊണ്ട് താന്‍ ആര്‍എസ്എസ് പിന്തുണയുള്ള ആളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കേണ്ടതുണ്ടെന്നും, ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണെന്ന് ആരോപണം ഉണ്ടെന്നും അത് ഗൗരവമുള്ള വിഷയമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് ആരോപിച്ചു . 1986 മുതല്‍ തന്നെ തനിക്ക് ആര് എസ് എസ് ബന്ധം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 1986 ന് More..
വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു
കടപ്പുറം പുതിയങ്ങാടിയിൽ വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. ഷഫീറിന്റെ മകൻ ആദിലിനാ(13) ണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ ഉറങ്ങികിടക്കുമ്പോൾ വീടിനുള്ളിൽ കയറിയ തെരുവു നായ കുട്ടിയെ കടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രാജിയില്ലെന്ന് സജി ചെറിയാൻ
എന്തിന് രാജി എന്ന് അവൈലബിൾ സെക്രട്ടിയേറ്റ് ചേർന്ന ശേഷം പുറത്തെത്തിയ മന്ത്രി സജി ചെറിയാൻ്റെ പ്രതികരണം. ഇന്നലെ എല്ലാം നിയമസഭയിൽ പറഞ്ഞതല്ലേ* എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തേക്ക് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. ഭരണഘടനയെ വിമർശിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം ചർച്ച ചെയ്യാൻ അവൈലബിൾ സെക്രട്ടിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേർന്ന ശേഷം പുറത്തെത്തിയതായിരുന്നു മന്ത്രി. യോഗത്തിന് ശേഷം പാർട്ടിയുടെ ഔദ്യോഗീക വിശദീകരണം വാർത്താകുറിപ്പായും പുറത്തിറക്കുമെന്നാണ് വിവരം.