Kerala Latest news

വിസ്മയ കേസ് വിചാരണ മെയ് 11 പൂർത്തിയാക്കും

വിസ്‌മയ കേസിന്റെ വിചാരണ 11 ന് പൂർത്തിയാകും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും കൂടുതൽ വാദത്തിനായാണ് കേസ്‌ 11 ലേക്ക്‌ മാറ്റിയത്. സ്‌ത്രീധന പീഡനത്തെ തുടർന്ന്‌ നിലമേൽ കൈതോട്‌ കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകൾ ബിഎഎംഎസ്‌ വിദ്യാർഥിയുമായ വിസ്‌മയയെ (24) 21 ജൂൺ 2021 പുലർച്ചെയാണ്‌ ഭർത്താവ്‌ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാറിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായ കിരൺകുമാറിനെ സംഭവത്തെത്തുടർന്ന്‌ സർവീസിൽനിന്ന്‌ പിരിച്ചുവിട്ടിരുന്നു.

ഒമ്പത്‌ മാസമായി ജയിലിലായിരുന്ന ഇയാൾക്ക്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. 2021 ജനുവരി രണ്ടിന്‌ നിലമേലിൽ വിസ്‌മയയുടെ വീട്ടിലെത്തിയ കിരൺ, സ്‌ത്രീധനമായി കിട്ടിയ കാറിന്റെ പേരിൽ വിസ്‌മയയുടെ അച്ഛനെ അസഭ്യം പറഞ്ഞതിനും വിസ്‌മയയുടെ സഹോദരനെ മർദിച്ചതിനും ചടയമംഗലം എസ്‌ഐയെ ഭീഷണിപ്പെടുത്തിയതിനും ശക്തമായ തെളിവുകളാണ്‌ പ്രേസിക്യൂഷൻ ഹാജരാക്കിയത്‌.

Leave a Reply

Your email address will not be published.