വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ കോടതി വിധിയില്‍ പൂര്‍ണ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛന് ത്രിവിക്രന്‍. മകള്‍ക്ക് നീതി കിട്ടി. വിധി സമൂഹത്തിനുള്ള സന്ദേശം കൂടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നില്ല. മേല്‍ക്കോടതിയെ സമീപിക്കുന്നത് പ്രോസിക്യൂട്ടറുമായി ആലോചിച്ച് തീരുമാനിക്കും. കിരണുമായി മാത്രം ബന്ധപ്പെട്ട കേസല്ല ഇത്. തങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 498 എ പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ