Latest news

വെന്തുരുകി ഉത്തരേന്ത്യ ; ഉഷ്‌ണതരംഗം ശക്തമായി തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണവകുപ്പ്‌

ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗം ശക്തമായി തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി ഉത്തരേന്ത്യക്ക് പുറമെ മധ്യ, വടക്കുപടിഞ്ഞാറൻ മേഖലകളിലും ഉഷ്ണ തരംഗം തുടരാൻ സാധ്യത. ഡൽഹി, പഞ്ചാബ്‌, ഹരിയാന, ദക്ഷിണ ഉത്തർപ്രദേശ്‌, ഗുജറാത്തിലെ കച്ച്‌ തുടങ്ങിയയിടങ്ങളില്‍ രണ്ടുദിവസത്തിനകം ചൂട്‌ കുറയാൻ സാധ്യതയുണ്ട്.

എന്നാൽ, മഹാരാഷ്ട്രയിലെ വിദർഭാ മേഖലയിലും മധ്യപ്രദേശ്‌, ചത്തീസ്‌ഗഢ്‌, രാജസ്ഥാൻ എന്നിവിടങ്ങളിലും അടുത്ത രണ്ട്‌ ദിവസങ്ങളിൽ താപനില കാര്യമായി ഉയരാനിടയുണ്ട്‌. ഡൽഹിയിൽ കൂടിയ താപനില 43 ഡിഗ്രിയായി ഉയര്‍ന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഹരിയാന–-ഡൽഹി–-ചണ്ഡീഗഢ്‌ മേഖലയിൽ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്‌ അറിച്ചു.

Leave a Reply

Your email address will not be published.