ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാന്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഫോറന്‍സിക് സംഘത്തിന് ലഭിച്ച രക്തക്കറ നിര്‍ണായക തെളിവായേക്കും. കൊലപാതകം നടന്ന മുക്കട്ടയിലെ മുഖ്യപ്രതി ഷൈബിന് അഷറഫിന്റെ വീട്ടില്‍ രണ്ടു ദിവസങ്ങളിലായി ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് രക്തകറ കണ്ടെത്തിയത്. ഷാബ ഷരീഫിനെ ചങ്ങലയില്‍ ബന്ധിപ്പിച്ച് തടവറയില്‍ പാര്‍പ്പിച്ചിരുന്ന മുറിയില്‍ നിന്നും, കൊലപാതക ശേഷം മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയില്നിന്നുമായാണ് തെളിവുകള്‍ ലഭിച്ചത്. കൂടാതെ മൃതദേഹം ചാലിയാര്‍ പുഴയില്‍ ഒഴുക്കിക്കളയാന്‍ കൊണ്ടുപോയ ആഡംബര കാറില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചിരുന്നു.
Related Articles
മുഖ്യമന്ത്രി ശ്രീലങ്കൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീലങ്കൻ ആരോഗ്യ മന്ത്രി ഡോ. കെഹേലിയ റംബൂക്ക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ആരോഗ്യ രംഗത്തും, ഉന്നത വിദ്യാഭ്യാസ മേഖലയിലും സഹകരണം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടന്നു. സാംസ്കാരിക വിനിമയത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം നേമത്തുള്ള കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2011-12-ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ പ്രാധാന്യം 2019-ൽ തറക്കല്ലിടുന്ന ഘട്ടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പ്രത്യേകം എടുത്തു പറഞ്ഞതാണ്. പദ്ധതി പൂർത്തിയായാൽ കോച്ചുകളുടെ മെയിന്റനൻസ് പൂർണമായി ഇങ്ങോട്ടു മാറ്റുമെന്നും വാഗ്ദാനം ചെയ്തിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ ഭൂമി വിട്ടു നൽകിയവർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുതിയ ഊർജ്ജം സമ്മാനിക്കാൻ More..
സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
പതിനഞ്ചാം കേരള നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചഗവര്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ. സിൽവര്‍ലൈൻ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനം നിലച്ചതിനര്‍ത്ഥം പദ്ധതി ഉപേക്ഷിച്ചതല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനത്തിലെ സിൽവര്‍ലൈൻ പരാമര്‍ശം. പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നമാണ്. അതിനായി കേന്ദ്രത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.