തൃശൂർ ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ (കാറ്റഗറി നമ്പർ: 548/2019) സാധ്യതാ പട്ടിക മെയ് 20ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സാധ്യത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള വൺ ടൈം വെരിഫിക്കേഷൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തൃശൂർ ജില്ലാ ഓഫീസിൽ വെച്ച് മെയ് 23 മുതൽ ജൂൺ 6 വരെയുള്ള തീയതികളിലായി നടത്തുന്നതാണ്. ഇതു സംബന്ധിച്ചു അറിയിപ്പ് പ്രൊഫൈൽ മെസ്സേജ്, എസ്. എം. എസ്. മുഖേന ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. തസ്തികയ്ക്ക് അവശ്യം വേണ്ടതായ യോഗ്യതകളുടെ സർട്ടിഫിക്കറ്റുകൾ (പ്രായം, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് മാർക്ക് ലിസ്റ്റുകൾ ഉൾപ്പെടെ) ജാതി, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, എൻ ഒ സി റെസിപിറ്റ് , തിരിച്ചറിയൽ രേഖ എന്നിവ സ്കാൻ ചെയ്ത് കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് അപ്ലോഡ് ചെയ്യേണ്ടതും പ്രൊഫൈൽ മെസേജിൽ നിർദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശൂർ ജില്ലാ ഓഫീസിൽ അസൽ പ്രമാണങ്ങൾ സഹിതം ഹാജരാകണം
Related Articles
അഖില കേരള പ്രൊഫഷണൽ നാടക മേളയ്ക്ക് തുടക്കം
റിതിക് ടി എടപ്പാൾ നാടകം അരങ്ങ് സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടക മേളയ്ക്ക് തുടക്കം. സിനിമാ താരം നിയാസ് ബക്കർ മേള ഉദ്ഘാടനം ചെയ്തു. ടിയാർസി നഗർ ഇടശ്ശേരി തിയ്യറ്ററിൽ (വളളത്തോൾ കോളേജ്) ഒക്ടോബർ 6 മുതൽ 10 വരെ അഞ്ചോളം നാടകങ്ങൾ അരങ്ങേറും. പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു. എടപ്പാൾ നാടക പ്രവർത്തനങ്ങളുടെ ജീവനാടിയായി പ്രവർത്തിച്ച പപ്പൻ വടകര അനുസ്മരണം നടന്നു. ശിവജി ഗുരുവായൂർ, പ്രശസ്ത നാടക പ്രവർത്തകൻ പൗർണമി ശങ്കർ എന്നിവർ ചടങ്ങിൽ More..
കെ.ടി ജലീൽ എംഎൽഎയുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച് യുവമോർച്ച പ്രവർത്തകർ
കെ.ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. കശ്മീർ സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്ത വിവാദ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതിഷേധം. ഓഫീസിന്റെ ഷട്ടറിലും ബോർഡിലും കരി ഓയിൽ ഒഴിച്ച പ്രവർത്തകർ അടച്ചിട്ട ഓഫീസ് ഷട്ടറിൽ പ്രതിഷേധ പോസ്റ്ററും പതിച്ചു. കശ്മീർ സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിലെ പരാമർശങ്ങളാണ് വിവാദമായത്. പോസ്റ്റിലെ പാക് അധീന കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നീ പരാമർശങ്ങൾ രാജ്യവിരുദ്ധമാണെന്നും ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലും തിരുവനന്തപുരത്തും More..
തളിക്കുളത്തെ വെജിറ്റേറിയൻ രുചിയുമായി അശോക
റിതിക്ക്. ടി ഗുരുവായൂര്നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ദേശീയപാതയിൽ തളിക്കുളം എത്താറാകുമ്പോൾ തന്നെ പുതുമയുള്ള സുഗന്ധം നമ്മെ മാടി വിളിക്കും. എവിടേക്കാണ് എന്നല്ലെ ഹോട്ടൽ അശോകയിലേക്ക്. തളിക്കുളം ഹയർ സെക്കൻഡറി സ്കൂളിനോട് തൊട്ട് ദേശീയ പാതയോരത്തു തന്നെ “അശോക ഹോട്ടൽ & റസ്റ്റോറൻ്റ്” എന്ന പേരിൽ ഒമ്പത് നില കെട്ടിടം നമുക്ക് കാണാം. അവിടെ നിന്നാണ് നേരത്തേ സൂചിപ്പിച്ച പുതുമയേറിയ സുഗന്ധം നമ്മെ തേടിയെത്തുന്നത്. കൊറോണാ കാലത്ത് ഒരു സദ്യ കഴിക്കാൻ എല്ലാ മലയാളികളും കൊതിച്ചിരുന്നപ്പോൾ അശോകേട്ടേന് തോന്നി More..