കുന്നംകുളം നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനായി ഹെൽത്ത് ചെക്കപ്പ് നടത്തി. ജീവിതശൈലീ രോഗനിർണ്ണയവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തി ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 62 കണ്ടിജൻ്റ് വിഭാഗം ജീവനക്കാരെയാണ് ഹെൽത്ത് ചെക്കപ്പിന് വിധേയമാക്കിയത്. ആർത്താറ്റ്, പോർക്കളങ്ങാട് ഹെൽത്ത് സെൻ്ററുകളിലെ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ ചെക്കപ്പ്.
ശുചീകരണ വിഭാഗം ജീവനക്കാർക്കാവശ്യമായ മരുന്നും മറ്റ് സംവിധാനങ്ങളും താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകും. കൂടാതെ എലിപ്പനി പ്രതിരോധ മരുന്നുകളും വിതരണം ചെയ്യും.
ഹെൽത്ത് ക്യാമ്പിൻ്റെ ഉദ്ഘാടനം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വൈസ് ചെയർപേർസൺ സൗമ്യ അനിലൻ നിർവ്വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ടി സോമശേഖരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.മണികണ്ഠൻ, ആർത്താറ്റ് പി.എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.മിഥുൻ, പോർക്കളങ്ങാട് എഫ്.എച്ച്.സി.
മെഡിക്കൽ ഓഫീസർ ഡോ.സ്വാതി ,
ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു