പാലക്കാട് മേലാമുറിയിലെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകാൻ സാധ്യത. പ്രതികളെ ഇതിനോടകം തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.കേസിൽ നേരിട്ട് ബന്ധമുള്ള ആറ് പ്രതികളിൽ നാല് പേരെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ അന്വേഷണ സംഘത്തിന് നേരത്തേ ലഭിച്ചിരുന്നു.ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.കേസിൽ നിരവധി പേരെ ഇതിനോടകം പോലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതികൾ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്.
Related Articles
പാര്‍ലമെന്റിനു മുന്നില്‍ തന്തൂരി ചിക്കന്‍ വിവാദം
സസ്പെന്‍ഡ് ചെയ്ത എംപിമാരുടെ 50 മണിക്കൂര്‍ പ്രതിഷേധത്തിനിടെ ഒരു തന്തൂരി ചിക്കന്‍ വിവാദവും. ബിജെപിയുടെ ഷെഹ്സാദ് പൂനാവാലാ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ തന്തൂരി ചിക്കന്‍ കഴിക്കുന്നതിനെ എതിര്‍ത്തു രംഗത്തു വന്നു. പാർലിമെൻ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന എംപിമാര്‍ തങ്ങളുടെ പിക്നിക് ആസ്വദിക്കുന്നതിനാല്‍ ഇത് പ്രതിഷേധമാണോ പ്രഹസനമാണോ എന്ന് ബിജെപിയുടെ ഷെഹ്സാദ് പൂനാവാല ചോദിച്ചു. അതേ സമയം തങ്ങളുടെ ഐക്യദാര്‍ഢ്യത്തെ ഭയപ്പെടുന്നതിനാലാണ് ഈ വിവാദമെന്നാണ് എംപിമാരുടെ മറുപടി. ഉറങ്ങുന്നതിനായി എംപിമാര്‍ കൊതുകുവല സംഘടിപ്പിച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. രണ്ടാം More..
യു.എ.ഇയിൽ റെഡ് അലർട്
കാലാവസ്ഥ അടിക്കടി മാറുന്നതിനെ തുടർന്ന് യു.എ.ഇയിൽ ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട് പ്രഖ്യാപിച്ചു. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയാണ്. ജനങ്ങളോട് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബായിയിൽ 43 ഡിഗ്രി സെൽഷ്യസുമാണ് നിലവിലെ താപനില. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ വാഹനമെടുത്ത് പുറത്തിറങ്ങാവുവെന്നും വാഹനമോടിക്കുന്നവർ വേഗപരിധിയും വാഹനങ്ങൾക്കിടയിലെ ദൂരപരിധിയും പാലിക്കണമെന്നും അബുദാബി പോലീസ് നിർദേശിച്ചു.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് കെ.വി തോമസിനെ നീക്കി
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെ.വി തോമസിനെ നീക്കി. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. എഐസിസി അംഗത്വത്തിൽ തന്നെ തുടരും. കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ സി വേണുഗോപാൽ നേരത്തെ അറിയിച്ചിരുന്നു. പദവികളിൽ നിന്ന് കെ വി തോമസിനെ മാറ്റി നിർത്താനായിരുന്നു തീരുമാനം. എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിർദേശിച്ചതെന്നും, ആ നിർദേശം കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തിൽ More..